ദേശീയ പൗരത്വ രജിസ്റ്ററിൽ (എൻആർസി) പേരുണ്ടെങ്കിലും ‘വിദേശികളെ’ നാടുകടത്തുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ ഇപ്പോഴത്തെ നയമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അസമിൽ എൻആർസി നടപ്പിലാക്കിയ രീതി സംശയത്തിന് ധാരാളം സാധ്യതകൾ നൽകുന്നു. ഒരു വ്യക്തിയുടെ പൗരത്വം നിർണ്ണയിക്കുന്നതിനുള്ള ഒരേയൊരു രേഖയായി ഇതിനെ പരിഗണിക്കാൻ കഴിയില്ലെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു. അസമിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ ഔദ്യോഗിക രേഖയായ എൻആർസി 2019 ഓഗസ്റ്റ് 31ന് സുപ്രിം കോടതിയുടെ മേൽനോട്ടത്തിൽ അപ്ഡേറ്റ് ചെയ്യുകയും 19 ലക്ഷത്തിലധികം അപേക്ഷകരെ ഒഴിവാക്കി പുറത്തിറക്കുകയും ചെയ്തു. എന്നാൽ ഇന്ത്യൻ രജിസ്ട്രാർ ജനറൽ ഇത് അറിയിച്ചിട്ടില്ലാത്തതിനാൽ വിവാദ രേഖയ്ക്ക് ഔദ്യോഗിക സാധുതയില്ല.
എൻആർസിയിൽ പേരുണ്ടെങ്കിലും വിദേശികളെ നാടുകടത്തുമെന്ന് അസം മുഖ്യമന്ത്രി

