Headlines

എസ്ഡി കോളേജിലെ ചോദ്യപേപ്പർ മാറിനൽകിയ സംഭവം ;വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കോളേജ് പ്രിൻസിപ്പൽ

ആലപ്പുഴ എസ്ഡി കോളേജിലെ ചോദ്യപേപ്പർ വിവാദത്തിൽ പ്രതികരിച്ച് കോളേജ് പ്രിൻസിപ്പൽ ഡോ. പ്രഭാകരൻ നായർ വി ആർ. പരീക്ഷ നടത്തിപ്പിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
പരീക്ഷ നടത്തിപ്പിൽ വീഴ്ച സംഭവിച്ചിട്ടില്ല. മൂല്യനിർണയം തുടങ്ങിയപ്പോൾ തന്നെ ചോദ്യപേപ്പറിന്റെ കോഡ് മാറിയത് തിരിച്ചറിഞ്ഞു. ആ വിവരം യൂണിവേഴ്സിറ്റിയെ അറിയിക്കുകയും ചെയ്തു. ഇനി തുടർ നടപടികൾ സ്വീകരിക്കേണ്ടത് യൂണിവേഴ്സിറ്റിയാണ് എന്നും അദ്ദേഹം പ്രതികരിച്ചു.ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾ കോളേജിലെ കുളം നികത്തലുമായി ബന്ധപ്പെട്ടാണെന്ന് കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കി.

നാലാം വർഷ ബിരുദ വിദ്യാർത്ഥികളുടെ ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പറാണ് മാറി നൽകിയത്. വീഴ്ചയുണ്ടായതോടെ വിദ്യാർത്ഥികളുടെ പരീക്ഷാഫലം കേരള സർവകലാശാല തടഞ്ഞു. സപ്ലിമെന്ററി എഴുതാൻ എത്തിയ വിദ്യാർത്ഥികൾക്ക് റെഗുലർ പരീക്ഷയുടെ ചോദ്യപേപ്പറും റെഗുലർ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് സപ്ലിമെന്ററി പരീക്ഷയുടെ ചോദ്യപേപ്പറുമാണ് നൽകിയത്. പരീക്ഷാഫലം തടഞ്ഞുവെച്ചതോടെയാണ് പിഴവ് കണ്ടെത്തിയത്

Leave a Reply