Headlines

എന്താണ് ജെൻ സികളുടെ ഈ ‘ബബിൾ മാസ്കിംഗ്’ ക്രേസ്?

ഇൻസ്റ്റാഗ്രാം തുറന്നാൽ ഇപ്പോൾ ആകെ മൊത്തം പതയാണ്! പണ്ട് കുളിക്കുമ്പോൾ സോപ്പ് പതപ്പിച്ചു കളിച്ചിരുന്ന നമ്മൾ ഇപ്പോൾ മുഖത്ത് മാസ്ക് ഇട്ട് പതപ്പിക്കുകയാണ്. സോഷ്യൽ മീഡിയയിലെ പുതിയൊരു ‘ബുൾബുൾ’ ട്രെൻഡിലാണ് ഇപ്പോൾ ജെൻ സി. മുഖത്ത് മാസ്ക് ഇട്ട് മിനിറ്റുകൾക്കുള്ളിൽ അത് പതഞ്ഞു പൊങ്ങുന്നതും, മുഖം ഒരു ക്ലൗഡ് പോലെയാകുന്നതും ഇൻസ്റ്റാഗ്രാം റീലുകളിൽ നിങ്ങൾ കണ്ടിട്ടുണ്ടാകും. ഇതിന്റെ പേരാണ് ‘ബബിൾ മാസ്കിംഗ്’. മുഖത്ത് പുരട്ടി നിമിഷങ്ങൾക്കുള്ളിൽ ആകെ പതഞ്ഞു പൊങ്ങുന്ന ഈ മാസ്ക് സ്കിൻ കെയറിനേക്കാൾ ഉപരി ഒരു ഫൺ എക്സ്പീരിയൻസ് കൂടിയാണ്.

കാണാൻ നല്ല രസമാണെങ്കിലും ഇതിന് പിന്നിൽ പക്കാ കെമിസ്ട്രി ഉണ്ട്. ഈ മാസ്ക് വായുവിലെ ഓക്സിജനുമായി സമ്പർക്കത്തിൽ വരുമ്പോൾ രാസപ്രവർത്തനം നടക്കുകയും ചെറിയ കുമിളകൾ ഉണ്ടാവുകയും ചെയ്യുന്നു. ചർമ്മത്തിലെ സുഷിരങ്ങളിലേക്ക് ഓക്സിജൻ എത്തിക്കാനും അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കും എണ്ണമയവും നീക്കം ചെയ്യാനുമാണ് ഈ മാസ്ക് പ്രധാനമായും ഉപയോഗിക്കുന്നത്. സാധാരണ മാസ്ക് ഉപയോഗിക്കുമ്പോൾ ലഭിക്കുന്നതിനേക്കാൾ ആഴത്തിലുള്ള ക്ലീനിംഗ് ഇത് നൽകുന്നു എന്നാണ് പറയപ്പെടുന്നത്.

ജെൻ സിയെ ഈ ട്രെൻഡ് ഇത്രയധികം ആകർഷിക്കാൻ കാരണമെന്ത്?
ജെൻ സികൾക്ക് എപ്പോഴും വേണ്ടത് ‘എക്സ്പീരിയൻസ്’ ആണ്. സാധാരണ സ്കിൻ കെയർ ബോറടിപ്പിക്കുന്ന ഒന്നാണെങ്കിൽ ബബിൾ മാസ്കിംഗ് വളരെ എൻ്റർടെയിനിംഗ് ആണ്.

Leave a Reply