Headlines

ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വം ആശയ പോരാട്ടത്തിന്‍റെ ഭാഗമെന്ന് ജസ്റ്റിസ് സുദർശൻ റെഡ്ഡി

സ്ഥാനാർത്ഥിത്വം ആശയ പോരാട്ടത്തിന്‍റെ ഭാഗമെന്ന് ജസ്റ്റിസ് സുദർശൻ റെഡ്ഡി പ്രതികരിച്ചു. ഇന്ത്യയുടെ 60 ശതമാനം ജനസംഖ്യയെ പ്രതിനിധീകരിക്കുന്ന പാർട്ടികളാണ് തന്‍റെ പിന്നിൽ നില്‍ക്കുന്നതെന്നും സുദർശൻ റെഡ്ഡി പ്രതികരിച്ചു. സുപ്രീം കോടതി മുൻ ജഡ്ജിയും ഹൈദരാബാദ് സ്വദേശിയുമാണ് സുദര്‍ശൻ റെഡ്ഡി. കോൺഗ്രസാണ് ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തിൽ ജസ്റ്റിസ് സുദര്‍ശൻ റെഡ്ഡിയുടെ പേര് മുന്നോട്ടുവെച്ചത്.

സിപി രാധാകൃഷ്ണനാണ് എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ഞായറാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ബിജെപി പാർലമെന്റി ബോർഡ് യോഗത്തിലാണ് സിപി രാധാകൃഷ്ണനെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്തത്. മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചതോടെ ഒഴിവുവന്ന സ്ഥാനത്തേക്കാണ് സിപി രാധാകൃഷ്ണനും ജസ്റ്റിസ് സുദർശൻ റെഡ്ഡിയും മത്സരിക്കുന്നത്.

Leave a Reply