Headlines

ഉത്തര്‍പ്രദേശ് ബിജെപി സര്‍ക്കാറിനെതിരെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി

കുംഭമേളയിലെ ബിബിസി റിപ്പോർട്ട്‌ ഉദ്ധരിച്ച് ഉത്തര്‍പ്രദേശ് ബിജെപി സര്‍ക്കാറിനെതിരെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് മരണങ്ങൾ പോലെ ദരിദ്രരുടെ മൃതദേഹങ്ങളുടെ കണക്കുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും റെയിൽവേ അപകടങ്ങൾക്ക് ശേഷം സത്യം മറച്ചുവെക്കുന്നതു പോലെയാണിതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതാണ് ബിജെപി മോഡൽ, ദരിദ്രരെ കണക്കിലെടുക്കുന്നില്ലെന്നും അവരുടെ മേല്‍ ഉത്തരവാദിത്തങ്ങളൊന്നും കാണിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. എക്സിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

Leave a Reply