Headlines

ഉംറയ്‌ക്കെത്തിയ മലപ്പുറം സ്വദേശിനി പനി ബാധിച്ച് മദീനയിൽ മരിച്ചു

ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം കൊളത്തൂർ സ്വദേശിനി മദീനയിൽ മരിച്ചു. കൊളത്തൂർ വെങ്ങാട് സ്വദേശിനി ജമീല (56) ആണ് മദീനയിലെ അൽ അഹ്‌മദി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. സ്വകാര്യ ഗ്രൂപ്പിന് കീഴിൽ ഉംറക്കെത്തിയ ഇവർ, മക്കയിലെ കർമ്മങ്ങൾക്ക് ശേഷം മദീന സന്ദർശനത്തിനായി എത്തിയതായിരുന്നു.പനി ബാധിച്ചതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കെ. ഇബ്രാഹിം ആണ് ഭർത്താവ്. മക്കൾ: ഫൈസൽ (റിയാദ്), മുഹ്‌സിൻ (ജിദ്ദ), ജസീന. മരുമകൻ: മൻസൂർ. മൃതദേഹം മദീനയിൽ തന്നെ ഖബറടക്കും.

Leave a Reply