Headlines

ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ സൈനികമായി ഇടപെടരുത്: അമേരിക്കക്ക് റഷ്യയുടെ മുന്നറിയിപ്പ്

ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ സൈനികമായി ഇടപെടരുതെന്ന് അമേരിക്കയ്ക്ക് റഷ്യ കടുത്ത മുന്നറിയിപ്പ് നൽകി. അമേരിക്ക ഇസ്രായേലിന് നേരിട്ട് സൈനിക സഹായം നൽകുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് റഷ്യൻ ഉപവിദേശകാര്യ മന്ത്രി സെർജി റ്യാബ്കോവ് ഔദ്യോഗിക പ്രതികരണവുമായി രംഗത്തെത്തിയത്.
ഊഹാപോഹങ്ങൾ പോലും ഈ ഘട്ടത്തിൽ ഗൗരവമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ കാരണമായേക്കുമെന്ന് റ്യാബ്കോവ് വ്യക്തമാക്കി. അമേരിക്ക ഇടപെടുന്ന അവസ്ഥയുണ്ടായാൽ മുഴുവൻ സാഹചര്യത്തെയും സമൂലമായി അസ്ഥിരപ്പെടുത്തുന്ന നടപടിയായിരിക്കുമെന്നും റ്യാബ്‌കോവ് പറഞ്ഞു.

അതേസമയം, ഇറാൻ – ഇസ്രയേൽ അതിരൂക്ഷ സംഘർഷം ഏഴാം നാളിലേക്ക് കടന്നതോടെ പരിഹാരം കാണാനായി റഷ്യ മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് വ്യക്തമാക്കി പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ രംഗത്തെത്തിയിരുന്നു. ലോകത്തിനാകെ ആശങ്കയായി മാറുന്ന ഇറാൻ – ഇസ്രയേൽ സംഘർഷത്തിൽ ഉടൻ പരിഹാരം കാണമെന്ന് റഷ്യൻ പ്രസിഡന്റ്‌റ് ആവശ്യപ്പെട്ടു. ഇതിനായി ഇരു രാജ്യങ്ങളുമായി നല്ല ബന്ധമുള്ള റഷ്യ ഇടപെടാൻ തയ്യാറെന്നും പുടിൻ വ്യക്തമാക്കി. ഇറാന് സമാധാനപരമായ ആണവ സമ്പുഷ്ടീകരണത്തിനുള്ള അവകാശമുണ്ടെന്നും റഷ്യൻ പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ഉപാധികളില്ലാതെ ഇസ്രയേലിന്റെ സുരക്ഷ സംരക്ഷിക്കപ്പെടണമെന്നും പുടിൻ കൂട്ടിച്ചേർത്തു.യു.എസ്. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയതായും പുടിൻ വ്യക്തമാക്കി.

Leave a Reply