ഇസ്രായേൽ-ഇറാൻ സംഘർഷത്തെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുതിച്ചുയർന്നു. ദുബൈയിൽ 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 4 ദിർഹം ഉയർന്ന് 412.75 ദിർഹമായി. ഇന്നലെ ഇത് 408.75 ദിർഹമായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഗ്രാമിന് 14 ദിർഹം വില വർധിച്ചു
യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ കൂടുതൽ പേർ സുരക്ഷിത നിക്ഷേപമായി സ്വർണത്തെ തിരഞ്ഞെടുക്കുന്നുവെന്നാണ് വില വർധനവിന്റെ കാരണം. ഇതുവരെ ദുബൈയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണവില ഗ്രാമിന് 420 ദിർഹമാണെന്നാണ് റിപ്പോർട്ട്.പിന്നാലെ, 22 കാരറ്റ് സ്വർണം ഗ്രാമിന് 382.25 ദിർഹമായും 21 കാരറ്റ് സ്വർണം ഗ്രാമിന് 366.5 ദിർഹമായും 18 കാരറ്റ് ഗ്രാമിന് 314 ദിർഹമായും വില വർധിച്ചിട്ടുണ്ട്
.

