ഇലോൺ മസ്‌കിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. മസ്‌കുമായുള്ള ബന്ധം പുനസ്ഥാപിക്കാൻ ഇല്ലെന്നും റിപ്പബ്ലിക്ക് പാർട്ടിക്കെതിരെ മത്സരിക്കാൻ ഡെമോക്രാറ്റിക് സ്ഥാനാർഥികൾക്ക് ധനസഹായം നൽകിയാൽ ഇലോൺ മസ്‌ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് ട്രംപ് മുന്നറിയപ്പ് നൽകിയത്. അങ്ങനെ ചെയ്താൽ അതിന്റെ പ്രത്യാഘാതങ്ങൾ മസ്‌ക് നേരിടേണ്ടി വരുമെന്നും എൻബിസി ന്യൂസിന് നൽകിയ ഫോൺ വഴിയുള്ള അഭിമുഖത്തിൽ ട്രംപ് പറഞ്ഞത്. മസ്‌കുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള എല്ലാ തീരുമാനവും ട്രംപ് ഉപേക്ഷിച്ചു. മസ്‌കുമായുള്ള എല്ലാ ബന്ധവും അവസാനിച്ചോ എന്ന ചോദ്യത്തിന് താൻ അങ്ങനെ തന്നെയാണ് കരുന്നത് എന്ന മറുപടിയാണ് ട്രംപ് നൽകിയത്. പ്രസിഡന്റിന്റെ ഓഫിസിനോട് ഇലോൺ മസ്‌ക് അനാഥരവ് കാണിച്ചു എന്നാണ് ശനിയാഴ്ച നൽകിയ അഭിമുഖത്തിൽ എൻബിസിയോട് ട്രംപ് പറഞ്ഞത്. എല്ലാവരോടും അനാദരവ് കാണിക്കുന്ന വ്യക്തിയാണ്, മസ്‌കിനോട് സംസാരിക്കാൻ തനിക്ക് താൽപര്യമില്ലെന്നും ട്രംപ് വ്യക്തമാക്കി.
ജനക്ഷേമ പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവ് വർധിപ്പിക്കാനും പ്രാദേശിക നികുതികൾ കുറയ്ക്കാനും ലക്ഷ്യമാക്കി അവതരിപ്പിച്ച നികുതി നിയമത്തിനെതിരെ ഇലോൺ മസ്‌ക് വിമർശനമുന്നയിച്ചതിന് ശേഷമുള്ള ട്രംപിന്റെ ആദ്യ പ്രതികരണമാണിത്. വ്യാഴ്ച്ച മുതലാണ് ട്രംപും ഇലോൺ മസ്‌ക്കും തമ്മിലുള്ള പ്രശ്‌നങ്ങൾ ആരംഭിച്ചത്.

