ഇലക്ട്രിക് സ്‌കൂട്ടർ യാത്രക്കാർ അവക്കായി നിശ്ചയിച്ചിട്ടുള്ള പാതകളിലൂടെ മാത്രം സഞ്ചരിക്കണമെന്നും മോട്ടോർ വാഹന പാതകൾ ഒഴിവാക്കണമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം ഓർമിപ്പിച്ചു.
വാഹനങ്ങൾക്കുള്ള പാതകൾ ഇലക്ട്രിക് സ്‌കൂട്ടർ യാത്രക്കാർ ഉപയോഗിക്കുന്നത് ഗതാഗത ലംഘനമാണ്, ഇത് റോഡ് അപകടങ്ങൾക്ക് കാരണമാകുന്നു.
ഇലക്ട്രിക് സ്‌കൂട്ടർ യാത്രക്കാർ നിയമങ്ങളും സുരക്ഷാ മാർഗനിർദേശങ്ങളും പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
നിർദേശങ്ങൾ
മോട്ടോർ വാഹനങ്ങൾക്കായുള്ള റോഡുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക
ഹെൽമെറ്റ് ധരിക്കുക, അമിത വേഗം ഒഴിവാക്കുക
ഇരുകൈകളും ഹാൻഡിൽ ബാറിൽ പിടിക്കുക

