ഇറാന്‍റെ പുതിയ മിലിറ്ററി കമാൻഡർ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രായേൽ. തെഹ്‌റാനിൽ നടന്ന ആക്രമണത്തിൽ ഐ.ആർ.ജി.സിയുടെ ഖതം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്‌സ് തലവനായ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ഷദ്മാനി നിയമിതനായി ദിവസങ്ങൾക്കുള്ളിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. എന്നാൽ ഇക്കാര്യം ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഇറാനിയൻ പരമോന്നത നേതാവ് അലി ഖാംനഈയുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് ഷദ്മാനി. ജൂൺ 13നാണ് ഇദ്ദേഹം നിയമിക്കപ്പെട്ടത്. സെൻട്രൽ ഹെഡ് ക്വാർട്ടേഴ്‌സ് കമാൻഡർ അലി റാഷിദ് ഇസ്രായേൽ ആക്രമണത്തിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഷാദ്മാനിയെ പുതിയ കമാൻഡറായി നിയമിച്ചത്.

