Headlines

ഇറാനെതിരായ ഇസ്രയേൽ ആക്രമണം: 20 അറബ്-ഇസ്ലാമിക രാഷ്ട്രങ്ങൾ സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചു

ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് അറബ് -ഇസ്ലാമിക രാഷ്ട്രങ്ങൾ
സംയുക്ത പ്രസ്താവനയിൽ ഒപ്പ് വച്ചു.സൗദി അറേബ്യ, ഖത്തർ, യുഎഇ, ഒമാൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളടക്കം ഉൾപ്പെടുന്ന 20 രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് സംയുക്ത പ്രസ്താവനയിൽ ഒപ്പിട്ടത്.

സംഘർഷം അടിയന്തിരമായി അവസാനിപ്പിക്കണമെന്നും, അന്താരാഷ്ട്ര നിയമങ്ങളെയും മനുഷ്യാവകാശങ്ങളെയും മാനിക്കണമെന്നും അവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു .ആക്രമണം രൂക്ഷമാകുന്നതിൽ കൂട്ടായ്മ ശക്തമായ ആശങ്കയും രേഖപ്പെടുത്തി.തുർക്കി, ജോർദാൻ, പാകിസ്ഥാൻ, ബഹറൈൻ, അൽജീരിയ, സുഡാൻ, സോമാലിയ, ഇറാഖ്, ലിബിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും കൂട്ടായ്മയിലുണ്ട്.

Leave a Reply