Headlines

ഇറാനെതിരായ ആക്രമണം ലോകത്ത് വലിയകോളിളക്കം സൃഷ്ടിക്കുമെന്ന് എം.എ ബേബി

ഇറാനെതിരായ ഇസ്രായേൽ ആക്രമണം ലോകത്ത് വലിയ കോളിളക്കം സൃഷ്ടിക്കാവുന്ന ഒന്നാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം.എ ബേബി അഭിപ്രായപ്പെട്ടു. ഇത് ലോക സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്നും ഗസ്സയിൽ നടക്കുന്നത് കൂട്ടക്കുരുതിയാണെന്നും അദ്ദേഹം പറഞ്ഞു. ഇറാനിനെതിരായ ആക്രമണത്തെ സിപിഎം അപലപിക്കുന്നുവെന്നും ഇസ്രായേൽ ലോകഭീകരനായി മാറുന്നു എന്നും എം എ ബേബി വ്യക്തമാക്കി. അതേസമയം, ഇസ്രായേൽ എല്ലാ കാലത്തും തെമ്മാടി രാഷ്ട്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നടിച്ചു. ഇറാനെതിരായ ഇസ്രായേൽ ആക്രമണം ലോകസമാധാനം നശിപ്പിക്കുന്ന നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇറാന്റെ സൈനിക, ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. നേരത്തെതന്നെ ഇറാനെ ഇസ്രായേൽ ആക്രമിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ആക്രമണത്തിൽ സാധാരണക്കാർക്കും ജീവൻ നഷ്ടപ്പെട്ടതായാണ് വിവരം. തെഹ്റാന് ചുറ്റുമുള്ള പ്രദേശത്തെ സൈനിക കേന്ദ്രങ്ങളും ഇറാന്റെ പ്രധാന ടെഹ്‌റാന്റെ തെക്ക് ഭാഗത്തുള്ള നതാൻസ്, തബ്രിസ്, ഇസ്ഫഹാൻ, അരാക്, കെർമൻഷാ തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാനമായും ഇസ്രായേലിൻറെ ആക്രമണങ്ങൾ നടന്നിട്ടുള്ളത്. കെട്ടിടങ്ങൾക്ക് നേരെ നടക്കുന്ന വ്യോമാക്രമണങ്ങളുടെ വീഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Leave a Reply