Headlines

ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കും’: കാനഡയിൽ മോദി-കാർണി കൂടിക്കാഴ്ച

ജി 7 ഉച്ചകോടിക്കായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി കൂടിക്കാഴ്ച നടത്തി.ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വളരെ പ്രധാനപ്പെട്ടതാണെന്നും ,ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. മാർക്ക് കാർണി അധികാരമേറ്റതിനുശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച്ചയായിരുന്നു.

തിരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് കാർണിയെ അഭിനന്ദിച്ച പ്രധാനമന്ത്രി മോദി, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നമുക്ക് ഒരുമിച്ച് ക്രിയാത്മകമായി പ്രവർത്തിക്കാനും ഇന്ത്യ-കാനഡ ബന്ധം മുന്നോട്ട് കൊണ്ടുപോകാനും കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പറഞ്ഞു.

”കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി കൂടിക്കാഴ്ച്ച നടത്തി. ജി 7 ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ചതിന് അദ്ദേഹത്തെയും കനേഡിയൻ സർക്കാരിനെയും അഭിനന്ദിച്ചു. ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും നിയമവാഴ്ചയിലുമുള്ള ശക്തമായ വിശ്വാസത്തിലും ഇന്ത്യയും കാനഡയും ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യ-കാനഡ സൗഹൃദത്തിന് ആക്കം കുട്ടുന്നതിനായി ഒരുമിച്ചു പ്രവർത്തിക്കാൻ കാർണിയും ഞാനും ആഗ്രഹിക്കുന്നു. വ്യാപാരം, ഊർജം, ബഹിരാകാശം, ധാതുക്കൾ, വളങ്ങൾ തുടങ്ങിയ മേഖലകളിൽ വളരെയധികം സാധ്യതകൾ ഇരു രാജ്യങ്ങൾക്കും ഇടയിലുണ്ട്’ എന്നും നരേന്ദ്ര മോദി എക്സിൽ കുറിച്ചു.

Leave a Reply