Headlines

ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത, 3 ജില്ലകളിൽ മഞ്ഞ അലർട്ട്

സംസ്ഥാനത്തെ മഴ ഭീഷണി ഒഴിയുന്നു. അഞ്ച് ദിവസത്തെ കാലാവസ്ഥ പ്രവചനത്തിൽ ഇന്നൊഴിയുള്ള നാല് ദിവസും ഒരു ജില്ലയിലും പ്രത്യേക മഴ ജാഗ്രതയില്ല. എന്നാൽ ഇന്ന് 3 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. നാളെ മുതൽ പതിമൂന്നാം തിയതി വരെയുള്ള നാല് ദിവസം എല്ലാ ജില്ലകളിലും പച്ച അലർട്ടാണുള്ളത്.

Leave a Reply