മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിവാഹ വാർഷിക ദിനത്തിൽ പോസ്റ്റുമായി മകൻ അരുൺ കുമാർ. പ്രതിസന്ധികൾ സമ്മാനിക്കുന്ന വേദനകൾക്കിടയിലും സ്നേഹത്തിന്റെ ഉണർത്തുകൾ, പ്രതീക്ഷകൾ എന്ന കുറിപ്പോടെ വിഎസിന്റേയും ഭാര്യയുടേയും പഴയ ഫോട്ടോയും ഷെയർ ചെയ്തിട്ടുണ്ട്.
1967 ജൂലായ് 18 നായിരുന്നു വിഎസിന്റെയും വസുമതിയുടെയും വിവാഹം. ആലപ്പുഴ നരസിംഹ റാവു ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം നടന്നത്. കല്യാണത്തിന് മുഹൂർത്തമോ സദ്യയോ ആഭരണങ്ങളോ ഉണ്ടായിരുന്നില്ല. പരസ്പരം ഒരു പൂമാല ചാർത്തി വളരെ ലളിതമായിട്ടാരുന്നു വിവാഹം നടന്നത്.
തിരുവനന്തപുരം പട്ടം എസ്യുടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് വി എസ്. ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിദഗ്ധ സംഘം സന്ദർശിച്ച് ചികിത്സകൾ വിലയിരുത്തി. തുടർന്ന് വിഎസിന്റെ കുടുംബാംഗങ്ങളും എസ്യുടിയിലെ ഡോക്ടർമാരും ഉൾപ്പെടെ അവലോകന യോഗം ചേർന്ന് വിഎസിന് ഇപ്പോൾ നൽകി വരുന്ന വെന്റിലേറ്റർ സപ്പോർട്ടും ഡയാലിസിസ് ഉൾപ്പെടെയുള്ള ചികിത്സകളും തുടരാൻ തീരുമാനമായി. ആരോഗ്യ നില മോശമായതിനെത്തുടർന്ന് ജൂൺ 23 ാം തിയതിയാണ് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഫെയ്സ്ബുക്ക് പോസ്റ്റ്
വർഷങ്ങൾ!
ഇന്ന് അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷികം..
പ്രതിസന്ധികൾ സമ്മാനിക്കുന്ന വേദനകൾക്കിടയിലും സ്നേഹത്തിന്റെ ഉണർത്തുകൾ, പ്രതീക്ഷകൾ…

