Headlines

ഇന്നത്തെ സ്വർണ്ണവില

സംസ്ഥാനത്ത് രാവിലെ ഇടിഞ്ഞ സ്വർണ്ണവില ഉച്ചയോടെ തിരിച്ചു കയറി. രാവിലെ ഗ്രാമിന് 190 രൂപയും ,പവന് 1520 രൂപയും കുറഞ്ഞിരുന്നു എന്നാൽ ഉച്ചയോടെ ആയിരം രൂപ വർധിച്ച് പവൻ വില 1,12,720 രൂപയിലെത്തി. ഗ്രാമിന് 125 രൂപയുടെ വർദ്ധനവും രേഖപ്പെടുത്തി.

ചില അന്താരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധികളിൽ അയവുണ്ടായതിനാലും ലാഭമെടുപ്പ് ഉൾപ്പെടെയുള്ള വിപണിയിലെ പലവിധ ഘടങ്ങളുമാണ് സ്വർണവിലയെ സ്വാധീനിച്ചിരിക്കുന്നത്.

ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില കുതിച്ചുയർന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണ്ണവില ചാഞ്ചാടുകയാണ്.. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണ്ണമാണ് രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത്

Leave a Reply