ഓപ്പറേഷൻ സിന്ദൂരിലൂടെ തീവ്രവാദികൾക്കെതിരായാണ് ഇന്ത്യയുടെ യുദ്ധം എന്ന് വ്യക്തമാക്കിയതാണെന്നും ഇതിൽ പാക് സൈന്യം ഇടപെടുകയാണ് ചെയ്‌തെന്നും ഇത് അപലപനീയമാണെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഭീകരതക്കെതിരെയായിരുന്നു ഇന്ത്യയുടെ പോരാട്ടം. എന്നാൽ, പാക് സൈനികർ ഭീകരർക്കൊപ്പം ചേർന്നു. പോരാട്ടം ഭീകരർക്ക് എതിരെ ആയിരുന്നു.
എന്നാൽ പാക് സൈനികർ ഭീകർക്ക് ഒപ്പം ചേർന്നു. ഇന്ത്യ ആകാശ് സിസ്റ്റം അടക്കമുള്ളവ ഉപയോഗിച്ചു. പാകിസ്ഥാൻറെ ചൈനീസ് നിർമിത മിസൈലുകൾ ലക്ഷ്യം കണ്ടില്ല. അവയുടെ അവശിഷ്ടം നമ്മുടെ കൈവശമുണ്ട്. തകർന്ന പാകിസ്ഥാൻ വിമാനങ്ങളുടെ ചിത്രങ്ങളും വാർത്താസമ്മേളനത്തിൽ സൈന്യം പുറത്തുവിട്ടു.
ഭീകരരർക്ക് ഒപ്പം നിൽക്കണമെന്നും അത് പാകിസ്ഥാനെതിരെയുള്ള യുദ്ധമാണെന്നും പാക് സൈന്യം തീരുമാനിച്ചു. എയർ മാർഷൽ എ കെ ഭാരത, ലഫ്റ്റ്‌നൻറ് ജനറൽ രാജീവ് ഖായ്,വൈസ് അഡ്മിറൽ എ എൻ പ്രമോദ്, മേജർ ജനറൽ എസ് എസ് ശാർദ എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്നത്.

