ആഗോള പാസ്‌പോർട്ട് റാങ്കിങ്കിൽ 75-ാം സ്ഥാനത്തേക്ക് ഉയർന്ന ഇന്ത്യ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 റാങ്കുകൾക്കു മുകളിലാണ് ഇപ്പോൾ ഇന്ത്യ. ഫെബ്രുവരി മുതൽ ഇന്ത്യക്കാർക്ക് മുൻകൂർ വിസയില്ലാതെ 56 രാജ്യങ്ങൾ സന്ദർശിക്കാൻ സാധിക്കും. കഴിഞ്ഞ വർഷം വരെ 55 രാജ്യങ്ങളിലേക്കാണ് ഇന്ത്യക്കാർക്ക് വിസയില്ലാതെ പ്രവേശനം ലഭിച്ചിരുന്നത്.പശ്ചിമാഫ്രിക്കൻ രാജ്യമായ ഗാമ്പിയയാണ് വിസയില്ലാതെ സന്ദർശിക്കാവുന്ന പുതിയ രാജ്യം. അതേ സമയം ഇറാൻ, ബൊളീവിയ എന്നീ രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാൻ സാധിക്കില്ല.
ഇന്ത്യൻ പാസ്‌പോർട്ടിന് മുന്നേറ്റം; ഇനി 56 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം

