കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സൈ്വക കുവൈറ്റ് പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച ബയാൻ പാലസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
കൂടിക്കാഴ്ചയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകൾ അറിയിക്കുകയും ഇന്ത്യ-കുവൈത്ത് തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹത്തിൻറെ മാർഗ്ഗനിർദ്ദേശത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുകയും ചെയ്തു.പ്രധാനമന്ത്രിയുടെ ദീവാന്റെ ആക്ടിംഗ് മേധാവി ഷെയ്ഖ് ഖാലിദ് മുഹമമ്മ അൽ-ഖാലിദ് അൽ-സബാഹും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

