യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്കിടയിലും ഇന്ത്യയുമായുള്ള സഹകരണം വർധിപ്പിക്കാനൊരുങ്ങി യുറോപ്യൻ യൂണിയൻ. വിവിധ മേഖലകളിൽ തന്ത്രപ്രധാനമായ സഹകരണത്തിനാണ് യുറോപ്യൻ യൂണിയൻ തുടക്കമിടുന്നത്. പ്രതിരോധം, വ്യാപാരം, സാങ്കേതികം എന്നീ മേഖലകളിലാണ് പുതിയ സഹകരണം പ്രഖ്യാപിച്ചത്.
ഇന്ത്യയുമായുള്ള സഹകരണം ഇരട്ടിയാക്കുകയാണ് ലക്ഷ്യമെന്ന് യുറോപ്യൻ കമീഷണൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ പറഞ്ഞു. ഈ വർഷം അവസാനത്തോടെ ഇന്ത്യയുമായുള്ള വ്യാപാര കരാറിൽ ഒപ്പിടുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഇന്ത്യക്കെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തണമെന്ന് ഡോണൾഡ് ട്രംപ് യുറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടു.

