ഇന്ത്യയിൽ കോവിഡ് കേസുകൾ 3000 കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻറെ കണക്കുകൾ പ്രകാരം 3395 ആക്ടിവ് കോവിഡ് കേസുകളാണ് നിലവിൽ ഇന്ത്യയിൽ ഉള്ളത്. കേരളത്തിലാണ് ഏറ്റവും കൂടൂതൽ രോഗികൾ ഉള്ളത്. 1336 ആക്ടിവ് കോവിഡ് കേസുകളാണ് കേരളത്തിൽ. മഹാരാഷ്ട്ര, ദില്ലി, ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ട്. രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിലെ ആശുപത്രികളിൽ വേണ്ട തയ്യാറെടുപ്പുകൾ നടത്തണമെന്ന് കേന്ദ്രം നിർദ്ദേശം നൽകി.
ഇന്ത്യയിൽ കോവിഡ് കേസുകൾ 3000 കടന്നു; ഏറ്റവും കൂടൂതൽ രോഗികൾ കേരളത്തിൽ

