Headlines

ഇന്ത്യയിലെ പ്രളയത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനമറിയിച്ച് കുവൈത്ത് പ്രധാനമന്ത്രി

PM receiving Guard of Honour at Bayan Palace, in Kuwait on December 22, 2024.

ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രളയത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച് കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ-അഹ്‌മദ് അൽ-സബാഹ്. ചൊവ്വാഴ്ച ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് അനുശോചന സന്ദേശം അയച്ചു.

ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഖത്തിൽ പങ്ക് ചേരുന്നതായും അപകടത്തിൽ പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കുവാൻ പ്രാർത്ഥിക്കുന്നതായും അനുശോചന സന്ദേശത്തിൽ കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ-അഹ്‌മദ് അൽ-സബാഹ് അറിയിച്ചു.

Leave a Reply