Headlines

ഇത് ജനകീയ ബജറ്റ്: മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനും സർവ്വ മേഖലയിലെ ജനങ്ങളുടെ ക്ഷേമത്തിനും പരിഗണന നൽകുന്ന ജനകീയ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്ത് വർഷമായി നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലാത്ത കാര്യങ്ങളാണ് ഇപ്പോൾ ബജറ്റിൽ പ്രഖ്യാപിച്ചതെന്ന ആരോപണം നിരാശയിൽ നിന്നുണ്ടായ ബാലിശമായ വിമർശനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരിക്കലും സാധ്യമാകില്ലെന്ന് കരുതിയ നിരവധി പദ്ധതികൾ കഴിഞ്ഞ പത്ത് വർഷത്തിനിടെ യാഥാർഥ്യമാക്കിയിട്ടുണ്ടെന്നും, കൺമുന്നിലുള്ള ഈ നേട്ടങ്ങളെ അവഗണിക്കാൻ ആരിക്കും കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഓട്ടോറിക്ഷ സ്റ്റാൻറുകൾ സ്മാർട്ടാക്കുന്നതിനും ഗിഗ് തൊഴിലാളികൾക്ക് ആധുനിക സൗകര്യങ്ങളോടുകൂടി ഗിഗ് ഹബ്ബുകൾ സ്ഥാപിക്കാനും ബജറ്റിൽ തുക വകയിരുത്തിയത് എല്ലാ വിഭാഗങ്ങളോടുമുള്ള സർക്കാരിന്റെ കരുതലിന്റെ ഉദാഹരണമാണ്. സർക്കാർ, എയ്ഡഡ് ആർട്‌സ് ആന്റ് സയൻസ് കോളേജുകളിലെ ബിരുദ പഠനം സൗജന്യമാക്കിയതും ‘കണക്റ്റ് ടു വർക്ക്” സ്‌കോളർഷിപ്പിനായി 400 കോടി രൂപ വകയിരുത്തിയതും വിദ്യാർഥികൾക്കും തൊഴിലന്വേഷകരായ യുവജനങ്ങൾക്കുമുള്ള സർക്കാരിന്റെ കൈത്താങ്ങാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply