ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ വിജിലൻസ് കേസിലെ പരാതിക്കാരൻ അനീഷ് ബാബു ദില്ലിയിലെ ഇഡി ഓഫീസിൽ എത്തി. ആഭ്യന്തര അന്വേഷണത്തിൻറെ ഭാഗമായാണ് ഇഡി അനീഷിൻറെ മൊഴിയെടുക്കുന്നത്. രാവിലെ ആരംഭിച്ച ചോദ്യം ചെയ്യൽ ഏഴു മണിക്കൂർ പിന്നിട്ടു.
കള്ളപ്പണക്കേസ് ഒത്തുതീർപ്പാക്കാൻ ഇ.ഡി അസിസ്റ്റൻറ് ഡയറക്ടർ ശേഖർ കുമാർ രണ്ടുകോടി രൂപ കൈക്കൂലി ചോദിച്ചുവെന്നാണ് അനീഷ് ബാബുവിൻറെ പരാതി. വിജിലൻസ് രജിസ്ടർ ചെയ്ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെയാണ് ഇഡി അനീഷിനെ ദില്ലി ഓഫീസിലേക്ക് വിളിപ്പിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച്ച ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും പകരം അഭിഭാഷകനാണ് ഇഡി ഓഫീസിലെത്തിയത്. അനീഷ് ബാബുവിൻറെ മുൻകൂർ ജാമ്യാപേക്ഷയിൽ ജൂൺ 10 വരെ അറസ്റ്റ് ഹൈക്കോടതി അറസ്റ്റ് വിലക്കിയിട്ടുണ്ട്. അനീഷിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

