Headlines

ഇടതു സര്‍ക്കാരിനെ വീണ്ടും പുകഴ്ത്തി മണിശങ്കര്‍ അയ്യര്‍

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിനെ പുകഴ്ത്തി വീണ്ടും മണിശങ്കര്‍ അയ്യര്‍. പഞ്ചായത്തീരാജ് സംവിധാനത്തില്‍ രാജീവ് ഗാന്ധിയുടെ സ്വപ്‌നം പിണറായി സര്‍ക്കാര്‍ നടപ്പാക്കിയെന്ന് അയ്യര്‍ പറഞ്ഞു. ഏറ്റവും മികച്ച ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. മുന്‍മന്ത്രി ഡോ. തോമസ് ഐസക്ക്, തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷ് എന്നിവര്‍ക്കൊപ്പമായിരുന്നു മണിശങ്കര്‍ അയ്യര്‍ വാര്‍ത്താസമ്മേളനം നടത്തിയത്.ഇന്ത്യയില്‍ മൂലധനം ഒഴുകുന്നുണ്ട്. എന്നാല്‍ പണപ്പെരുപ്പം 9 ശതമാനമാണ്. കേരളത്തില്‍ നടക്കുന്നത് രാജീവ് ഗാന്ധി സ്വപ്‌നം കണ്ട ഭരണമാണ്. കേരളം, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് രാജീവ് ഗാന്ധിയുടെ സ്വപ്നങ്ങളോട് ഏറെ അടുത്തു നില്‍ക്കുന്നത്. ഏതു മാനദണ്ഡങ്ങള്‍ പരിഗണിച്ചാലും രാജ്യത്ത് തന്നെ ഏറ്റവും മികച്ച ഭരണമാണ് കേരളത്തിലേതെന്നും മണിശങ്കര്‍ അയ്യര്‍ കൂട്ടിച്ചേര്‍ത്തു.

കേരള സർക്കാർ പ്രാദേശിക ഭരണകൂടങ്ങളോട് നല്ല പ്രതിബദ്ധതയാണ് പുലർത്തുന്നത്. പഞ്ചായത്തുകളെ സംസ്ഥാന സർക്കാരിന്‍റെ ഉപകരണങ്ങളായി കാണാതെ സ്വതന്ത്ര ഭരണകൂടങ്ങളായി കാണുന്നതാണ് കേരളത്തിലെ രീതി. കഴിഞ്ഞ 10 വർഷമായി കേരളത്തിൽ സർക്കാർ മാറിയിട്ടില്ല. ഇടതുപക്ഷം അധികാരത്തിലെത്തുന്നത് തടയാനുള്ള ക‍ഴിവ് പ്രതിപക്ഷത്തിനില്ലെന്നും മണിശങ്കർ അയ്യർ പറഞ്ഞു.കഴിഞ്ഞദിവസം മൂന്നാമതും പിണറായി വിജയന്‍ സര്‍തക്കാര്‍ അധികാരത്തില്‍ വരുമെന്ന് മണിശങ്കര്‍ അയ്യര്‍ പറഞ്ഞത് കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരുന്നു. ‘വിഷന്‍ 2031’ അന്താരാഷ്ട്ര സമ്മേളനത്തിലെ ഉദ്ഘാടന വേദിയില്‍ പിണറായി വിജയനെ വേദിയിലിരുത്തിയാണ് മണിശങ്കര്‍ അയ്യര്‍ ഈ പരാമര്‍ശം നടത്തിയത്. സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ മണിശങ്കര്‍ അയ്യര്‍ പുകഴ്ത്തിയിരുന്നു.

Leave a Reply