ഇടതു-വലതു രാഷ്ട്രീയ മുന്നണികളെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ചിഹ്നം രണ്ടാണെങ്കിലും അജണ്ട ഒന്ന് തന്നെയാണെന്ന് മോദി പറഞ്ഞു. ത്രിപുരയിൽ 30 വർഷം സിപിഎം ഭരിച്ചു. അതിന് ശേഷം ജനങ്ങൾ മാറി ചിന്തിച്ചു തുടങ്ങി.ഇന്ന് അവിടെ എൽഡിഎഫിനെ പേരിന് പോലും കാണുന്നില്ല. ബംഗാളിൽ 35-40 വർഷം ഇടതുപക്ഷം ഭരിച്ചു.
ഇന്നവിടെ മത്സരിക്കാൻ സിപിഎമ്മിന് ആളില്ലാത്ത അവസ്ഥയാണെന്ന് എന്നും മോദി പരിഹസിച്ചു. കേരളം രക്ഷപ്പെടണമെങ്കിൽ ഇടതു-വലതു കൂട്ടുകക്ഷി ഭരണം അവസാനിപ്പിക്കണം. അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണ് ഇവിടെ നടക്കുന്നതെന്നും മോദി വിമർശിച്ചു.
ഇടതു-വലതു പാർട്ടികളെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി; ‘എൽഡിഎഫിന്റെയും യുഡിഎഫിന്റെയും അജണ്ട ഒന്ന് തന്നെയെന്ന്’ മോദി

