Headlines

ഇംഗ്ലണ്ടിനെതിരെ ആദ്യ ടി20 ദക്ഷിണാഫ്രിക്കയ്ക്ക്; പരമ്പരയില്‍ മുന്നില്‍

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 14 റണ്‍സിന്റെ ജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. കാര്‍ഡിഫില്‍ ടോസിന് മുമ്പ് തന്നെ മഴ പെയ്തതിനെ തുടര്‍ന്ന് മത്സരം ഒമ്പത് ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക 7.5 ഓവറില്‍ അഞ്ചിന് 97 എന്ന നിലയില്‍ നില്‍ക്കെ വീണ്ടും മഴയെത്തി. തുടര്‍ന്ന് ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം അഞ്ച് ഓവറില്‍ 69 റണ്‍സായി പുനര്‍നിശ്ചയിച്ചു. എന്നാല്‍ ആതിഥേയര്‍ക്ക് അഞ്ച് ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സെടുക്കാന്‍ മാത്രാണ് സാധിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ത്തിന് മുന്നിലെത്തി.

11 പന്തില്‍ 25 റണ്‍സ് നേടിയ ജോസ് ബ്ടലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. മൂന്ന് പന്തില്‍ പുറത്താവാതെ 10 റണ്‍സെടുത്ത സാം കറനാണ് രണ്ടക്കം കണ്ട മറ്റൊരു താരം. ഫിലിപ് സാള്‍ട്ട് (0), ജേക്കബ് ബേതല്‍ (7), ഹാരി ബ്രൂക്ക് (0), ടോം ബാന്റണ്‍ (5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. വില്‍ ജാക്‌സ് (2) പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാര്‍കോ ജാന്‍സന്‍, കോര്‍ബിന്‍ ബോഷ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ, 14 പന്തില്‍ 28 റണ്‍സെടുത്ത എയ്ഡന്‍ മാര്‍ക്രമാണ് ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട നിലയിലേക്ക് നയിച്ചത്. ഡിവാള്‍ഡ് ബ്രേവിസ് (10 പന്തില്‍ 23), ഡോണോവന്‍ ഫെരേര (11 പന്തില്‍ പുറത്താവാതെ 25) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ട്രിസ്റ്റണ്‍ സ്റ്റബ്‌സാണ് (6 പന്തില്‍ 13) രണ്ടക്കം കണ്ട മറ്റൊരു താരം. ജാന്‍സന്‍ (1) ഫെരേരയ്‌ക്കൊപ്പം പുറത്താവാതെ നിന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

Leave a Reply