Headlines

ആശയുടെ ആത്മഹത്യ: പലിശക്കാരുടെ മകളും പ്രതിയാവും

വരാപ്പുഴ കോട്ടുവള്ളിയിലെ വീട്ടമ്മ ആശ ബെന്നി (41) വട്ടിപ്പലിശയുടെ പീഡനത്തിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ, പലിശക്കാരായ റിട്ട. പൊലീസുകാരൻ പ്രദീപ് കുമാറിന്റെയും ഭാര്യ ബിന്ദുവിന്റെയും മകൾ ദീപയെയും പ്രതി ചേർത്തേക്കും. ദീപയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്താനാണ് പൊലീസ് നീക്കം.
മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സർക്കാർ ഉദ്യോഗസ്ഥയായ ദീപയെ കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്നും കസ്റ്റഡിയിൽ എടുത്തിരുന്നു.

വാറന്റുമായി രാത്രിയിൽ എത്തിയ പൊലീസ്, ശക്തമായ എതിർപ്പുകൾക്കൊടുവിലാണ് ദീപയെ പിടികൂടിയത്. ആശയുടെ ആത്മഹത്യക്കുറിപ്പിൽ പ്രദീപും ബിന്ദുവും 10 ലക്ഷം രൂപ വട്ടിപ്പലിശയ്ക്ക് നൽകിയതും, പലിശ അടച്ചിട്ടും 22 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതും രേഖപ്പെടുത്തിയിട്ടുണ്ട്. മരിക്കുന്നതിനു മുൻപും ഇവർ ഭീഷണിപ്പെടുത്തിയെന്നും കുറിപ്പിൽ പറയുന്നു.പ്രദീപും ബിന്ദുവും ഇപ്പോഴും ഒളിവിലാണ്. ഇവരെ വേഗത്തിൽ പിടികൂടുമെന്നു പൊലീസ് അറിയിച്ചു.

Leave a Reply