Headlines

ആലുവയിൽ ലഹരി വേട്ട; 47 ഗ്രാം എംഡിഎംഎ പിടികൂടി

എറണാകുളം ആലുവയിൽ മുട്ടം മെട്രോ ലോഡ്ജിന് സമീപം ലഹരി വേട്ട. കൊച്ചി ഡാൻസായും ആലുവ പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ വൈപ്പിൻ ഓച്ചന്തുരുത്ത് പുളിക്കൽ വീട്ടിൽ ഷാജി എന്ന 53 കാരനെ പിടികൂടി. ഇയാളുടെ പക്കൽ നിന്ന് നിന്ന് 47 ഗ്രാം എംഡിഎംഎ പിടികൂടി. ലഹരിക്കെതിരെ കേരള പോലീസ് ആരംഭിച്ച ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്ത് ഉടനീളം പരിശോധനകൾ നടന്നുവരികയാണ്. കഴിഞ്ഞ ദിവസം മാത്രം 2128 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 117 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 128 പേരാണ് അറസ്റ്റിലായത്.

Leave a Reply