Headlines

ആലപ്പുഴ മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവം കൊലപാതകം ; മകൻ വിജയൻ പൊലീസ് കസ്റ്റഡിയിൽ

ആലപ്പുഴ മാന്നാറിൽ വീടിന് തീ പിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവത്തില്‍ മകൻ വിജയൻ പൊലീസ് കസ്റ്റഡിയിൽ. വിജയൻ മാതാപിതാക്കളെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.ഇയാള്‍ സ്ഥിരമായി വധഭീഷണി മുഴക്കിയിരുന്നുവെന്ന് വൃദ്ധ ദമ്പതികളുടെ കൊച്ചുമകന്‍ വിഷ്ണു പ്രതികരിച്ചു. സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നുവെന്നും രണ്ട് ദിവസം മുമ്പും വിജയന്‍ മാതാപിതാക്കളെ മര്‍ദിച്ചിരുന്നുവെന്നും വിഷ്ണു പറയുന്നു.

മകൻ വിജയൻ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു .സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സ്ഥലം എഴുതി നൽകാത്തത് പ്രകോപനമായി. സംഭവത്തിൽ മാന്നാര്‍ പൊലീസ് കേസെടുത്തു. ഇന്ന് പുലർച്ചെയാണ് വൃദ്ധ ദമ്പതികളെ വീട് കത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്കൊപ്പം താമസിച്ചിരുന്ന കാണാതിരുന്നപ്പോൾ തന്നെ സംഭവത്തിൽ ദുരൂഹത പൊലീസ് സംശയിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്. ചെന്നിത്തല സ്വദേശികളായ രാഘവൻ ഭാര്യ ഭാരതി എന്നിവരാണ് മരിച്ചത്.

Leave a Reply