Headlines

ആര്യാടൻ ഷൗക്കത്തിന്റെ പഞ്ചായത്ത് പര്യടനത്തിന് തുടക്കം, പാണക്കാട് അബ്ബാസ് അലി തങ്ങൾ ഉദ്ഘാടനം ചെയ്തു

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ മണ്ഡല പര്യാടനം മുസ്ലിം ലീഗ് നേതാവ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പോത്തുകൽ മുണ്ടേരിയിൽ നിന്നാണ് പഞ്ചായത്ത് പര്യടനം ആരംഭിച്ചത്. ഇന്നലെ വേറെ പരിപാടികൾ ഉണ്ടായിരുന്നതിനാലാണ് യുഡിഎഫ് കൺവെൻഷനിൽ പങ്കെടുക്കാതിരുന്നതെന്നും, ഇനിയുള്ള പ്രചാരണ പരിപാടികളിലെല്ലാം സജീവമായി പങ്കെടുക്കുമെന്നും അബ്ബാസ് അലി പറഞ്ഞു.

യുഡിഎഫ് കൺവെൻഷനിൽ പങ്കെടുക്കാതിരുന്നതിൽ ചിലർ പ്രചരിപ്പിക്കുന്നതുപോലെ മറ്റൊരു വിഷയവുമില്ല. ചെറിയ കമ്യൂണിക്കേഷൻ ഗ്യാപ്പുണ്ടായി. ഇനിയുള്ള എല്ലാ പരിപാടികളും പങ്കെടുക്കും. ഇടതുപക്ഷ സർക്കാരിന്റെ ദുർഭരണത്തിനെതിരെ വിധിയെഴുതാനുള്ള അവസരമാണ് ലഭിച്ചിട്ടുള്ളത്. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വമ്പിച്ച ഭൂരിപക്ഷത്തോടെ തന്നെ വിജയിക്കുമെന്നും പാണക്കാട് അബ്ബാസ് അലി തങ്ങൾ പറഞ്ഞു.

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോ ഉദ്ഘാടന ചടങ്ങിൽ മുസ്ലിം ലീഗ് നേതാക്കളായ പി കെ ബഷീർ എംഎൽഎ, എ പി അബ്ദുൾ വഹാബ് എംപി, കെപിസിസി വർക്കിങ് പ്രസിഡന്റുമായാ എ പി അനിൽ കുമാർ, പി സി വിഷ്ണുനാഥ്, ഡിസിസി പ്രസിഡന്റ് വി എസ് ജോയ് തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply