Headlines

ആരോപണങ്ങൾ അടിസ്ഥാന രഹിതം; ഷഹനാസിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ ഡിജിപിക്ക് പരാതി നൽകി

എം എ ഷഹനാസ് തനിക്കെതിരെ ഉയർത്തിയത് അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് കാണിച്ചു രാഹുൽ മാങ്കൂട്ടത്തിൽ ഡിജിപിക്ക് പരാതി നൽകി. രാഹുലിന്റെ അഭിഭാഷകൻ ശേഖർ ജി തമ്പി മുഖേനയാണ് പരാതി നൽകിയത്. സംഭവത്തിൽ ഇന്ന് വക്കീൽ നോട്ടീസ് അയക്കും.

മാനനഷ്ടത്തിന് കോടതി മുഖേന നിയമനടപടികൾ ഉണ്ടാകുമെന്നും അഭിഭാഷകൻ വ്യക്തമാക്കി. കർഷക സമരത്തിന്റെ ഭാഗമായി ക്ഷണിച്ചെന്നത് വസ്തുതാ വിരുദ്ധം. സാരി ഉടുത്തതുമായി ബന്ധപ്പെട്ട് പറഞ്ഞതും അടിസ്ഥാനരഹിതം. ഷഹനാസിനെതിരെ കേസെടുക്കണം.ഷഹനാസിന്റെ ആരോപണങ്ങളിലെ ഗൂഢാലോചന അന്വേഷിക്കണം, ഗൂഢാലോചന നടത്തിയ മറ്റുള്ളവർക്കെതിരെ കേസെടുക്കണം, ഷഹനാസുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ കണ്ടുകെട്ടണം, കൂടുതൽ അപകീർത്തികരമായ പരാമർശങ്ങൾ വരുന്നത് തടയണം എന്നിവയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പരാതിയിലെ പ്രധാനമായ ആവശ്യങ്ങൾ

Leave a Reply