Headlines

ആരോഗ്യ സംരക്ഷണത്തിന് തയ്യാറാക്കാം; മരുന്ന് പൊടി ചേർക്കാത്ത രുചികരമായ കർക്കടക കഞ്ഞി

കർക്കടക മാസത്തിൽ, മരുന്ന് കഞ്ഞി കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. എന്നാൽ മരുന്ന് കഞ്ഞി എന്ന് കേൾക്കുമ്പോൾ തന്നെ പലരുടെയും മുഖം ചുളിയും. രുചി തന്നെയാണ് പലരുടെയും പ്രശ്‌നം.എന്നാൽ മരുന്ന് പൊടി ചേർക്കാത്ത ഏറെ രുചികരമായി, വീണ്ടും വീണ്ടും കുടിക്കാൻ തോന്നുന്ന ഒരു സ്‌പെഷൽ മരുന്ന് കഞ്ഞി തയ്യാറാക്കാം. അതും വളരെ എളുപ്പത്തിൽ.

ആവശ്യമുള്ള ചേരുവകൾ

ചെറുപയർ, വൻപയർ, മുതിര, കടല, ഉഴുന്ന്, ഉലുവ, ജീരകം, ഞവരയരി, നുറുക്കു ഗോതമ്പു, ആശാളി, ചുവന്നുള്ളി, തേങ്ങ, നെയ്യ്.

തയാറാക്കുന്ന വിധം

ചെറുപയർ, വൻപയർ, മുതിര, കടല, ഉഴുന്ന്, ഉലുവ, ഞവരയരി, നുറുക്കു ഗോതമ്പു, ആശാളി, എന്നിവ കുതിർത്തു വേവിക്കുക. കഞ്ഞി വയ്ക്കുമ്പോഴേക്കും ഒരുപിടി തേങ്ങയും ഒരു സ്പൂൺ ജീരകവും മൂന്ന് അല്ലി ചുവന്നുള്ളിയും ചേർത്ത് നന്നായി അരച്ചെടുക്കാം. കഞ്ഞി വെന്തു കഴിയുമ്പോൾ അതിലേക്കു അരച്ച് വച്ച തേങ്ങകൂട്ട് ചേർത്ത് ഇളക്കി തിളപ്പിക്കുക. അരപ്പ് തിളച്ചിറങ്ങി കഴിയുമ്പോൾ കഞ്ഞി അടുപ്പിൽ നിന്ന് ഇറക്കി വയ്ക്കുക. ഒരു ചെറിയ ചീനച്ചട്ടിയിൽ നെയ്യൊഴിച്ചു ചൂടായിക്കഴിയുമ്പോൾ ഒരു പിടി ചുവന്നുള്ളി അരിഞ്ഞതിട്ടു മുപ്പിച്ചു ബ്രൗൺ നിറം ആകുമ്പോൾ കഞ്ഞിയിൽ ചേർത്തിളക്കി ചൂടോടെ വിളമ്പി കഴിക്കാവുന്നതാണ്.

Leave a Reply