Headlines

ആയിരത്തിലധികം തൊഴിലവസരങ്ങളുമായി കുവൈറ്റ് മുനിസിപ്പാലിറ്റി

രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും അപേക്ഷിക്കാനാകുന്ന ആയിരത്തിലധികം പുതിയ തൊഴിലവസരങ്ങൾ സംബന്ധിച്ച് കുവൈറ്റ് മുനിസിപ്പാലിറ്റി പ്രഖ്യാപനം നടത്തി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌.

മുനിസിപ്പാലിറ്റിയുടെ വാർഷിക ബജറ്റ് റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച അറിയിപ്പുകളുള്ളത്. ഇത് പ്രകാരം കുവൈറ്റ് മുനിസിപ്പാലിറ്റി ഏതാണ്ട് 1090 പുതിയ തൊഴിലവസരങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. ഇതിൽ ഫ്യൂണറൽ ഡിപ്പാർട്‌മെന്റുമായി ബന്ധപ്പെട്ട 36 തൊഴിൽ പദവികളിലേക്ക് പ്രവാസികൾക്കും അപേക്ഷിക്കാവുന്നതാണ്.

Leave a Reply