Headlines

ആയിരങ്ങൾക്ക് ഇഫ്താർ ഒരുക്കി ദുബൈ മർകസ്

ദുബൈ മർകസ് കമ്മിറ്റി റമളാൻ 1 മുതൽ സംഘടിപ്പിച്ചു വരുന്ന മെഗാ ഇഫ്താർ മീറ്റ് സംഘാടനം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. സ്വദേശികളും വിദേശികളുമടക്കം ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് യു എ ഇ യിൽ തന്നെ ശ്രദ്ധേയമായ നോമ്പ് തുറയാണ് ദുബൈ മർകസ് സംഘടിപ്പിച്ചത്.

യാത്രക്കാരും കച്ചവടക്കാരും പരിസര വാസികളുമാണ് നോമ്പു തുറക്കാനായി അബുഹൈലിലെ മർകസിൽ എത്തുന്നത്. ദേര, ഹോർലാൻസ് ഭാഗങ്ങളിലെ കച്ചവട സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും മറ്റും സ്ഥിരമായി ഇവിടെ നോമ്പു തുറക്കാനെത്തുന്നുണ്ട്.

ആയിരത്തിലധികം പേരാണ് ഇവിടെ നിന്നും ദിവസവും നോമ്പു തുറക്കുന്നത്. ഡോ. സലാം സഖാഫി, മമ്പാട് അബ്ദുൽ അസീസ് സഖാഫി, നിയാസ് ചൊക്ലി, നസീർ ചൊക്ലി എന്നിവരുടെ നേതൃത്വത്തിൽ ആണ് വരുന്ന അതിഥികളെ സ്വീകരിക്കുന്നതും ഇഫ്താറിന് വേണ്ട ഒരുക്കങ്ങൾ നടത്തുന്നതും.

Leave a Reply