ആമിർ ഖാന്റെ പുതിയ ബോളിവുഡ് ചിത്രം ‘സിതാരെ സമീൻ പർ’ ജൂൺ 20ന് തന്നെ തീയറ്ററുകളിലെത്തും. കഴിഞ്ഞദിവസം സെൻട്രൽ ബോർഡ് ഓഫ് ഫിലം സെർട്ടിഫിക്കേഷൻ സിനിമയൽ നിന്നും രണ്ട് സീനുകൾ നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ നടനും ചിത്രത്തിന്റെ നിർമ്മാതാവുമായ അമീർ അത് നിരസിച്ചതിനെ തുടർന്നാണ് ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിലാവുകയായിരുന്നു. CBFC അംഗങ്ങളുമായി നടത്തിയ യോഗത്തിൽ വിഷയം പരിഹരിച്ചുവെന്നും തുടർന്ന് ചിത്രത്തിന് അന്തിമ അനുമതി ലഭിച്ചതായും വൃത്തങ്ങൾ അറിയിച്ചു.
ചിത്രത്തിലെ ഓരോ കാര്യങ്ങളും സസൂക്ഷമമായാണ് എടുത്തിരിക്കുന്നത്,ചിത്രത്തിൽ ഓരോ കഥാപാത്രത്തിനും ഓരോ സംഭാഷണങ്ങൾക്കും അതിന്റേതായ പ്രാധാന്യമുണ്ട്. അതിനാൽ ബോർഡ് നിർദ്ദേശിച്ചിരിക്കുന്ന മാറ്റങ്ങൾ ചിത്രത്തിൽ വരുത്തിയാൽ ചിത്രം പ്രേക്ഷകർക്കു നൽകുന്ന ആശയത്തിൽ തന്നെ മാറ്റം വരുമെന്ന നിലാപാടിലായിരുന്നു ആമിർ ഖാൻ.CBFCയുടെ ക്ലിയറൻസില്ലാതെ ചിത്രം ഇന്ത്യയിൽ പ്രദർശിപ്പാക്കാനാകില്ല. ആമിർ സിബിഎഫ്സി ഉദ്യോഗസ്ഥരെ നേരിട്ട് കാണാനുള്ള പദ്ധതിയിലാണെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ പിന്നിലെ സൃഷ്ടിപരമായ ഉദ്ദേശം വിശദീകരിക്കാനും എഡിറ്റുകൾ ഇല്ലാതെ ചിത്രം റിലീസ് ചെയ്യാൻ ബോർഡിനെ ബോധ്യപ്പെടുത്താനും അദ്ദേഹത്തിന് കഴിയുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ.
എന്നാൽ ചിത്രത്തിന്റെ ഇന്ത്യൻ റിലീസിനുമാത്രമാണ് പ്രതിസന്ധിയുണ്ടായിരുന്നത്.ബ്രിട്ടീഷ് ബോർഡ് ഓഫ് ഫിലീം ക്ലാസിഫിക്കേഷൻ ( BBFC)ചിത്രത്തിന് യുകെയിൽ റിലീസ് ചെയ്യാനുള്ള അനുമതി നേരത്തെ നൽകിയിരുന്നു.സിനിമയ്ക്ക് 12A റേറ്റിംങ്ങാണ് BBFC ന്‌ലകിയിരിക്കുന്നത്. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് രക്ഷിതാക്കളുടെ കൂടെ ഈ ചിത്രം കാണാനുള്ള അനുമതിയാണ് ഈ റേറ്റിംഗ്. ചിത്രത്തിൽ ചെറിയ ലൈംഗിക പരാമർശങ്ങളും വിവേചനവുമായി ബന്ധപ്പെട്ട കുറച്ച് സംഭാഷണങ്ങളുമുള്ളതായി BBFC വ്യക്തമാക്കിയിട്ടുണ്ട്, എന്നാൽ ഇത് സിനിമയുടെ റിലീസിനെ ബാധിക്കില്ലെന്നുമാണ് അവരുടെ വിലയിരുത്തൽ.
ആർ.എസ്.പ്രസന്നയുടെ സംവിധാനത്തിലുള്ള ആമിർ ചിത്രത്തിലെ നായികയായി ജെനീലിയ ഡിസൂസയും അഭിനയിക്കുന്നു. അദ്ദേഹത്തിന്റെ കൾട്ട് ക്ലാസിക് ചിത്രമായ താരേ സമീൻ പറിന്റെ ആത്മീയ തുടർച്ചയാണ് ഈ ചിത്രം, കൂടാതെ സ്പാനിഷ് ചിത്രമായ ചാമ്പ്യൻസിന്റെ റീമേക്കുമാണിത്.

