വിവാദ സർക്കുലറുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ആഗസ്റ്റ് 14 ന് വിഭജന ഭീതി ദിനം ആചാരിക്കാൻ ഗവർണർ നിർദേശം നൽകി. 14 ന് വിവിധ പരിപാടി സംഘടിപ്പിക്കണമെന്നും വിസിമാർക്ക് ഗവർണർ നിർദേശം നൽകി. സ്വാതന്ത്ര്യ-പാക് വിഭജനത്തിൻറെ ഓർമക്കായി ആഗസ്റ്റ് 14 ന് വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ നിർദേശം നൽകിയിരുന്നു. ഇതിൻറെ ചുവട് പിടിച്ചാണ് കേരളത്തിലെ എല്ലാ സർവകലാശാലകൾക്കും ഗവർണർ നിർദേശം നൽകിയിരിക്കുന്നത്.
അതേസമയം, ഗവർണറുടെ വിഭജന ഭീതി ദിന സർക്കുലർ സമാന്തര ഭരണ സംവിധാനമായി പ്രവർത്തിക്കാനുള്ള ശ്രമമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. ദിനാചാരണം നടത്താൻ നിർദേശിക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും ഇത് ആർഎസ്എസിന്‍റെ പരിപാടിയാണ്, ഒരു തരത്തിലും അംഗീകരിക്കില്ല എന്നുമാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയത്.

