ആക്സിയം 4 ദൗത്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയ്ക്ക് ഇന്ത്യന്‍ വ്യോമസേന ആശംസകള്‍ നേർന്നു. ശുഭാംശു ശുക്ലയുമായി ആക്സിയം 4 ലോഞ്ചിന് മുന്നോടിയായി എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് സംസാരിച്ചു. ആക്സിയം 4 ദൗത്യം സുരക്ഷിതവും വിജയകരവുമായ യാത്രയാകട്ടെ എന്ന് അമർ പ്രീത് സിങ് ആശംസിക്കുകയും ശുഭാംശു ശുക്ലയുടെ യാത്രയിലൂടെ ഇന്ത്യൻ ബഹിരാകാശ യാത്രയില്‍ ഒരു പുതിയ അധ്യായം കൂട്ടിച്ചേർക്കപ്പെടുന്നു എന്നും അമർ പ്രീത് സിങ് പറയുകയും ചെയ്തു.
നാളെയാണ് ശുഭാംശു ശുക്ലയടക്കം നാല് പേര്‍ ആക്സിയം 4 ദൗത്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്. 39-കാരനായ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയ്ക്ക് പുറമെ മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സൺ (യുഎസ്എ), സ്ലാവോസ് ഉസ്നാൻസ്കി-വിസ്‌നിയേവ്സ്‌കി (പോളണ്ട്), ടിബോർ കപു (ഹംഗറി) എന്നിവരാണ് ആക്സിയം 4 ദൗത്യത്തിലെ മറ്റ് അംഗങ്ങള്‍.

