Headlines

അൽ ഖോറിലും ഏഷ്യൻ ടൗണിലും ഈദ് ആഘോഷങ്ങൾ

ഏഷ്യൻ ടൗണിൽ ഈദ് നമസ്‌കാരവും പെരുന്നാൾ ദിനങ്ങളിൽ ആഘോഷ പരിപാടികളും ഒരുക്കി ആഭ്യന്തര മന്ത്രാലയം. സാധാരണക്കാരായ തൊഴിലാളികൾക്കായാണ് പെരുന്നാളിന്റെ രണ്ടു ദിനങ്ങളിലാണ് ഏഷ്യൻ ടൗൺ, അൽ ഖോർ ബർവ സ്‌പോർട്‌സ് കോംപ്ലക്‌സ് എന്നിവടങ്ങളിൽ സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുന്നത്.

വൈകീട്ട് 4.30 മുതൽ രാത്രി 9.30 വരെയാണ് കലാപരിപാടികൾ. ദോഹ ഇൻഡസ്ട്രിയൽ ഏരിയയിലെ ബർവ അൽ ബറാഹ വർക്കേഴ്‌സ് അക്കമഡേഷനിലും ആഘോഷ പരിപാടികൾ നടക്കും. സംഗീത നിശ, സ്‌കൂൾ വിദ്യാർഥികളുടെ കലാപ്രകടനങ്ങൾ, വിവിധ കമ്യൂണിറ്റി സംഘങ്ങളുടെ പരിപാടികൾ, സ്വകാര്യ ക്ലിനിക്കുകളുമായി ചേർന്ന് ആരോഗ്യ പരിശോധന, ബോധവത്കരണ പരിപാടികൾ എന്നിവയോടെയാണ് പരിപാടികൾ ക്രമീകരിക്കുന്നത്.

ഇൻഡസ്ട്രിയൽ ഏരിയയിലെ ബർവ അൽ ബറാഹയിൽ വൈകീട്ട് അഞ്ചു മുതൽ രാത്രി ഒമ്പതു വരെയും പരിപാടികൾ നടക്കും. ഏഷ്യൺ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയം പാർക്കിങ് മേഖലയിലാണ് ഈദ് നമസ്‌കാരമൊരുക്കുന്നത്. വിശ്വാസികൾ അംഗശുദ്ധി വരുത്തി രാവിലെ 4.15ഓടെ എത്തിച്ചേരണമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply