Headlines

അൽ അസിരി ഇന്റർസെക്ഷനിൽ ഗതാഗത നിയന്ത്രണം

അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സൽവ റോഡിൽ അൽ അസിരി ഇന്റർസെക്ഷനിൽ (എക്‌സിറ്റ് ആറ്) ഭാഗികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ അറിയിച്ചു.

ജബർ ബിൻ അഹമ്മദ് ഇന്റർസെക്ഷനിൽനിന്ന് അബൂ സംറയിലേക്കുള്ള ഭാഗത്താണ് റോഡ് നവീകരണത്തിനായി അടച്ചിടുക. വെള്ളിയാഴ്ച പുലർച്ച രണ്ടു മുതൽ രാവിലെ 10 വരെയും ആഗസ്റ്റ് 30 ശനിയാഴ്ച പുലർച്ച രണ്ടു മുതൽ രാവിലെ എട്ടു വരെയുമായിരിക്കും ഗതാഗത നിയന്ത്രണമേർപ്പെടുത്തുക. വാഹന യാത്രക്കാർ ലക്ഷ്യസ്ഥാനങ്ങളിലെത്താൻ മറ്റു വഴികൾ ഉപയോഗിക്കണമെന്ന് അഷ്ഗാൽ ആവശ്യപ്പെട്ടു.

Leave a Reply