Headlines

അഹമ്മദാബാദ് വിമാന ദുരന്തം; നാലുപേരെ കാണാനില്ലെന്ന പരാതിയിൽ പോലീസ് കേസെടുത്തു

അഹമ്മദാബാദ് വിമാന ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ പ്രദേശവാസികളായ നാലു പേരെ കാണാനില്ലെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ബന്ധുക്കള്‍ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. രണ്ടു വയസുള്ള കുട്ടി ഉൾപ്പെടെ നാലു പേരെയാണ് കാണാതായത്. ഇവരുടെ ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു. മരിച്ചവരിൽ ഇതുവരെ 80പേരെയാണ് ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. തിരിച്ചറിഞ്ഞതിൽ 33 പേരുടെ മൃതദേഹങ്ങള്‍ വിട്ടു നൽകി. വിമാന അപകടത്തിൽ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും.

വിമാന അപകടത്തിൽ 274 പേരാണ് മരിച്ചതെന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കിയത്. കൂടുതൽ പേരുടെ ഡിഎൻഎ പരിശോധന ഇന്ന് പൂർത്തിയാകും. അപകടത്തിൽ മരിച്ച മലയാളി രഞ്ജിത നായരുടെ ഡിഎൻഎ ഫലം ഇന്ന് പുറത്തു വന്നേക്കും. അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്നും തുടരും.

Leave a Reply