അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ലണ്ടൻ യാത്രയ്ക്കുള്ള വിമാനം (AI 171, ബോയിങ് 787) തകർന്നുവീണത് ഇന്റേൺ ഡോക്ടർമാർ താമസിക്കുന്ന ഹോസ്റ്റൽ കെട്ടിടത്തിനു മുകളിലേക്ക് എന്ന് സൂചന
സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിനു സമീപമുള്ള മേഘാനി പ്രദേശത്താണ് ഹോസ്റ്റലിൽ. ഡോക്ടർമാർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അപകടം. മെഡിക്കൽ വിദ്യാർഥികൾക്കു പരുക്കെന്നു സൂചന.
ഉച്ചയ്ക്ക് 1.38നാണ് എഐ 171 ബോയിങ് 787-8 ഡ്രീംലൈനർ വിമാനം ടേക്ക് ഓഫ് ചെയ്തത്. പറന്നുയർന്നു 5 മിനിറ്റിനുള്ളിൽ വിമാനം ഒരു തകർന്ന് താഴേക്ക് പതിക്കുകയായിരുന്നു. ലണ്ടൻ വരെ യാത്രയുള്ളതിനാൽ ഇന്ധന ടാങ്കും നിറഞ്ഞിരുന്നു. ഇത് അപകടത്തിന്റെ ആഘാതം കൂ

