Headlines

അഹമ്മദാബാദ് വിമാനാപകടം; 217 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച കൂടുതൽ യാത്രക്കാരെ തിരിച്ചറിയാനുള്ള നടപടികൾ ഊർജിതമായി തുടരുന്നു. ഇതുവരെ 217 മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. രണ്ട് പൈലറ്റുമാരുടേതടക്കം 9 ക്യാബിൻ ക്രൂ അംഗങ്ങളുടെ അടക്കം 200 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. തിരിച്ചറിഞ്ഞ മറ്റുള്ളവരുടെ മൃതദേഹങ്ങൾ ഉടൻ കൈമാറും. അതേസമയം, അപകടത്തിൽ മരിച്ച മലയാളി നഴ്‌സ് രഞ്ജിത ഗോപകുമാറിന്റെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

അതേസമയം വിമാനത്താവള പരിസരത്തെ തടസ്സങ്ങൾ നീക്കാൻ കരട് നിയമം വിജ്ഞാപനം ചെയ്ത് കേന്ദ്രസർക്കാർ. ഉയര പരിധി ലംഘിക്കുന്ന കെട്ടിടങ്ങളും മരങ്ങളും വേഗത്തിൽ നീക്കം ചെയ്യാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. കരട് നിയമപ്രകാരം കെട്ടിടങ്ങൾ പൊളിക്കുന്നതിന് നിർദേശം നൽകാൻ ഡിജിസിഎയ്ക്കാണ് അധികാരം. ഉത്തരവുകൾ പാലിക്കുന്നവർക്ക് 2024ലെ ഇന്ത്യൻ വിമാന നിയമം അനുസരിച്ചുള്ള നഷ്ടപരിഹാരം അവകാശപ്പെടാം. നിർദേശം പാലിച്ചില്ലെങ്കിൽ ജില്ലാ കലക്ടർക്ക് പൊളിക്കൽ നടപടി സ്വീകരിക്കാം. വിമാനത്താവളങ്ങളുടെ പരിസരത്തുള്ള കെട്ടിടങ്ങളുടെയും മരങ്ങളുടെയും സർവ്വേ നടത്താനും നിർദേശമുണ്ട്.

Leave a Reply