Headlines

അഹമ്മദാബാദിൽ ആകാശ ദുരന്തം; വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു, ആരെയും രക്ഷപ്പെടുത്താനായില്ലെന്ന് പൊലീസ് മേധാവി

ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് വീണ് മരണം 242 ആയി. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടതായി വിവരം ഇല്ലെന്ന് പൊലീസ് മേധാവി അറിയിച്ചു. സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടു പിന്നാലെ സമീപത്തുള്ള മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലേക്ക് വിമാനം തകർന്ന് വീഴുകയായിരുന്നു. ക്യാബിൻ ക്രൂ അംഗങ്ങളടക്കം വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു. മരിച്ചവരിൽ പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാറുമുണ്ട്.

ഉച്ചക്ക് 1.38 നാണ് അപകടമുണ്ടായത്. അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ 23-ാം നമ്പർ റൺവേയിൽ നിന്ന് എഐ 171 ബോയിംഗ് 787 ഡ്രീലൈംനർ വിമാനം ലണ്ടനിലേക്ക് പറന്നുയർന്നു. 625 അടി ഉയരത്തിലെത്തിയ വിമാനത്തിൽ നിന്ന് എയർ ട്രാഫിക് കൺേ്രേടാളിലേക്ക് അപായ സന്ദേശം ലഭിച്ചു. വിമാനവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സിഗ്‌നൽ ലഭിച്ചില്ല. പിന്നാലെ തകർന്നു വീഴുകയായിരുന്നു. വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കൽ കോളേജിൻറെ ഹോസ്റ്റൽ കെട്ടിടത്തിലേക്കാണ് വിമാനം തകർന്നു വീണത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. 169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, 7 പേർ പോർച്ചുഗീസുകാർ, ഒരു കനേഡിയൻ പൗരനും ദുരന്തത്തിൽപ്പെട്ടു. ലണ്ടനിൽ നഴ്‌സായിരുന്ന തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാറും മരിച്ചു.

വിമാനം തകർന്ന് വീണ മെഡിക്കൽ ഹോസ്റ്റലിൽ 400ലധികം പേരുണ്ടായിരുന്നു. ഹോസ്റ്റലിലുണ്ടായിരുന്നു അഞ്ച് പേർ മരിച്ചുവെന്നും റിപ്പോർട്ടുണ്ട്. ഇവരിൽ 20 പേർക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് വിവരം. ഉച്ചയൂണിൻറെ സമയമായിരുന്നതിനാൽ കൂടുതൽ പേരും ഭക്ഷണ ശാലയിലായിരുന്നു. ഹോസ്റ്റൽ കെട്ടിടത്തിൻറെ ഒരു ഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്. അപകടം നടന്നതിന് തൊട്ട് പിന്നാലെ ഫയർ ഫോഴ്‌സും പൊലീസും എൻഡിആർഎഫ് സംഘവും സ്ഥലത്തെത്തിയെങ്കിലും തീയും പുകയും മൂലം രക്ഷാപ്രവർത്തനത്തിന് തുടക്കത്തിൽ തടസം നേരിട്ടു. മൃതദേഹങ്ങൾ സിവിൽ ആശുപത്രിയിലും സമീപത്തുള്ള മറ്റ് ആശുപത്രികളിലുമായി സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply