Headlines

അസം മുന്‍ അധ്യക്ഷന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു

അസം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഭൂപന്‍ കുമാര്‍ ബോറ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അയച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പതിനെട്ടിന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അസം സന്ദര്‍ശിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് നേതാവിന്റെ അപ്രതീക്ഷിത രാജി.പാര്‍ട്ടി നേതൃത്വം തന്നെ അവഗണിക്കുകയാണെന്നും സംസ്ഥാന ഘടകത്തില്‍ അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്നും ദേശീയ അധ്യക്ഷന് അയച്ച കത്തില്‍ ഭുപന്‍കുമാര്‍ പറയുന്നു. 2021 മുതല്‍ 2025 വരെ അസം കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ബോറ. കഴിഞ്ഞ വര്‍ഷമാണ് ഗൗരവ് ഗൊഗോയി പുതിയ അധ്യക്ഷനായി ചുമതലയേറ്റത്. ഭുപന്‍ ബോറ അസമില്‍ നിന്ന് രണ്ട് തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഭുപന്‍ ബോറയെ സ്വാഗതം ചെയ്യാന്‍ ബിജെപി തയ്യാറാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. അസമില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ വളരെ ദയനീയമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply