കാസർഗോഡ് ജില്ലയിലെ കുമ്പളയിൽ മാസങ്ങളായി വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ അരിക്കാടി ടോൾ പിരിവ് നിർത്തലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇന്ന് തന്നെ ടോൾ പിരിവ് നിർത്തലാക്കുമെന്ന് കേന്ദ്ര ഗതാഗത സഹമന്ത്രി ഹർഷ് മൽഹോത്ര അറിയിച്ചു. ജനകീയ സമിതിയുടെ ഹരജി കോടതി പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ ടോൾ പിരിവ് അവസാനിപ്പിക്കാൻ തീരുമാനമെടുത്തിരിക്കുന്നത്.ടോൾ പിരിവിന്റെ പ്രശ്നം ബിജെപി നേതാക്കളാണ് തന്നെ അറിയിച്ചതെന്നും ഹർഷ് മൽഹോത്ര അറിയിച്ചു
20 കിലോമീറ്റർ പരിധിയിൽ തലപ്പാടിയിലും അരിക്കാടിയിലും ടോൾ ഉണ്ടായിരുന്നു. അരീക്കാടിയിലെ ടോൾ പിരിവ് ഒഴിവാക്കിയതോടെ ഇനി തലപ്പാടിയിൽ മാത്രമായിരിക്കും ടോൾ ഉണ്ടാവുക.അതേസമയം, കുമ്പള ടോൾ വിഷയം ഇപ്പോൾ തുറന്ന രാഷ്ട്രീയ പോരാട്ടമായി മാറിക്കഴിഞ്ഞു. എകെഎം അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള ആക്ഷൻ കമ്മിറ്റി മാസങ്ങളായി ഈ വിഷയം ഉയർത്തിക്കാട്ടി സമരം നടത്തി വരികയാണ്. മാസങ്ങളായി സമരം സംഘടിപ്പിച്ചുവെന്ന് തങ്ങളുടെ വിജയമാണ് തന്ന ആക്ഷൻ കമ്മിറ്റി അവകാശപ്പെട്ടു.

