അമ്മ’ സംഘടനയുടെ പ്രസിഡൻറ് സ്ഥാനത്തേക്ക് നടൻ ജഗദീഷും നടി ശ്വേത മേനോനും പത്രിക സമർപ്പിച്ചു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസനും മത്സരിക്കും.
ജോയ് മാത്യു, രവീന്ദ്രൻ, ജയൻ ചേർത്തല, അനന്യ, സരയു, ലക്ഷ്മി പ്രിയ, അഞ്ജലി നായർ, തുടങ്ങിയവരും പത്രിക നൽകി. അമ്മ ഓഫീസിൽ നിന്ന് നൂറിലേറെ പേരാണ് ഫോം കൈപ്പറ്റിയത്. ഇന്ന് വൈകിട്ട് 5.30ന് സ്ഥാനാർഥികളുടെ ഔദ്യോഗിക പട്ടിക പ്രസിദ്ധീകരിക്കും.
ഭാരവാഹികൾക്കും അംഗങ്ങൾക്കും എതിരെ തുടർച്ചയായി ലൈംഗികാരോപണങ്ങൾ ഉയർന്നതോടെ കമ്മിറ്റിയും സംഘടനയും ആകെ പ്രതിസന്ധിയിലായി. തുടർന്നാണ് മോഹൻലാൽ അധ്യക്ഷനായ ഭരണസമിതി രാജിവെച്ചത്. ‘അമ്മ’യുടെ 31 വർഷത്തെ ചരിത്രത്തിൽ കാലാവധി പൂർത്തിയാക്കാതെ ഭരണസമിതി രാജിവെച്ച് തിരഞ്ഞെടുപ്പ് വേണ്ടി വരുന്നത് ഇതാദ്യമായാണ്.

