Headlines

അമസോൺ ഓൺലൈൻ ഓർഡറുകൾക്ക് ഇനി മുതൽ 5 രൂപ അധിക ചാർജ്ജ് ഈടാക്കും; പ്രൈം അംഗങ്ങൾക്കും ഇത് ബാധകം

ഇന്ത്യയിലെ ആമസോൺ ഉപഭോക്താക്കൾക്ക് ഇനി മുതൽ ഓരോ ഓൺലൈൻ ഓർഡർക്കും അധികമായി 5 രൂപ വീതം ചാർജ്ജ് ഈടാക്കും.
‘മാർക്കറ്റ്പ്ലേസ് ഫീ’ എന്ന പേരിലാണ് ഈ പുതിയ ചാർജ്ജ് ആമസോൺ ഈടാക്കുന്നത്. സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ആപ്പുകൾ ഇതിനകം ഈ രീതിയിലുള്ള ഫീസ് ഈടാക്കിത്തുടങ്ങിയിരുന്നു. രണ്ടു രൂപ മുതൽ 11 രൂപ വരെയാണ് ഇവർ ഈടാക്കുന്ന അധിക ചാർജ്.

മികച്ച ഷോപ്പിംഗ് അനുഭവം നൽകാൻ സഹായിക്കുന്നതിന്റെ ഭാഗമായാണ് ഈ ഫീസ് ഏർപ്പെടുത്തിയതെന്നാണ് ആമസോണിന്റെ അവകാശവാദം. പ്രൈം അംഗങ്ങൾക്കും ഈ ഫീസ് ബാധകമാണ്. എന്നാൽ കുറച്ച് ഓർഡറുകൾക്ക് ഈ ഫീസ് ഒഴിവാക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.ഈ 5 രൂപ ചാർജ്ജ് അന്ത്യവിലയിൽ വേർതിരിച്ച് ഇൻവോയിസിലും ഇമെയിലിലും വ്യക്തമാക്കുമെന്നും കമ്പനി അറിയിച്ചു. ഇന്ത്യയിൽ നിരവധി വർഷങ്ങളായി പ്രവർത്തിക്കുന്ന ആമസോൺ പോലുള്ള വലിയ കമ്പനി പോലും ഇത്തരത്തിൽ അധിക ഫീസ് ഈടാക്കുന്നത് ഉപഭോക്താക്കളെ ആശങ്കയിലാക്കുന്നുണ്ട്.

Leave a Reply