Headlines

അബൂദബിയിൽ പെയ്ഡ് പാർക്കിങ് ഇടങ്ങൾ വ്യാപിപ്പിച്ചു

അബൂദബിയിലെ വിവിധ ഇടങ്ങളിൽ പുതിയ പെയ്ഡ് പാർക്കിങ് സോണുകൾ ആരംഭിച്ചതായി ക്യു മൊബിലിറ്റി അറിയിച്ചു.

ഈസ്റ്റേൺ മാൻഗ്രോവ്‌സ്, ഡോൾഫിൻ പാർക്ക്, അൽ ഖലീജ് അൽ അറബ് സ്ട്രീറ്റിലെ അൽ ഖലീജ് അൽ അറബ് പാർക്ക് 1, 2, 4, 5 എന്നിവിടങ്ങളിലും അൽ ഖുറം പ്ലാസയിലുമാണ് മവാഖിഫ് പെയ്ഡ് പാർക്കിങ് സംവിധാനം സജ്ജീകരിച്ചിരിക്കുന്നതെന്ന് ക്യു മൊബിലിറ്റി വ്യക്തമാക്കി.

ജൂലൈ 10 മുതൽ ഇവ പ്രാബല്യത്തിൽവന്നു. പാർക്കിങ് ഇടങ്ങളിൽ പ്രദർശിപ്പിക്കുന്ന നിർദേശങ്ങൾ പാലിക്കണം. ദർബ് ആപ് വഴിയുള്ള പാർക്കിങ് ഫീസ് അടയ്ക്കലിന് ലഭ്യമായ ഡിജിറ്റൽ ചാനലുകൾ ഉപയോഗിക്കണമെന്നും ക്യു മൊബിലിറ്റി ആവശ്യപ്പെട്ടു.

Leave a Reply